ഞാവല്‍പ്പഴം
315. ഉച്ചിക്കുടുമ്മനും വട്ടിലോട്ടനും ചന്തയ്ക്കു പോയി
കൈതച്ചക്ക, പുളിങ്ങ
316. ഉച്ചീലുനാക്കും നാക്കന്മേല് പല്ലും
ചിരവ
317. ഉച്ചീലെകെട്ടു ഉടലീലും വലുത്
പറങ്കിമാങ്ങ
318. ഉടച്ചിലു കലത്തില്‍ ചീത്തക്കറി
മൂക്കള
319. ഉടലിലിലാത്തതിനൊരു നൂറുപല്ല്
ഒറ്റല്
320. ഉടലുണ്ട്, കയ്യുണ്ട്, തലയില്ല, കാലില്ല
കുപ്പായം
321. ഉടലുവെളഉത്തും തലയോ കറുത്തും
ഉച്ചിയിലാണെന്റെയൊറ്റക്കണ്ണ്
കുന്നിക്കുരു
322. ഉടലൊരുപക്ഷി തലയൊരു ചെന്നായ
തലകീഴാണെന് ജീവിതം
വവ്വാല്
323. ഉടുതുണിയില്ലത്തോന് കുടചൂടിനില്ക്കുന്നു
തെങ്ങ്, കവുങ്ങ്, ചേന
324. ഉടുപ്പിനുള്ളിലെ കഠാര
ഉടുപ്പൂരിയെന്നാല് പൂത്തിരിയായ്
കവുങ്ങിന് പൂക്കുല
325. ഉണങ്ങിയ മരത്തില്‍ തെളിഞ്ഞ പൂവ്
ഒറ്റല്
326. ഉണങ്ങിയ മരത്തില്‍നിന്നു പൂകൊഴിഞ്ഞു
തേങ്ങ ചിരകുക
327. ഉണ്ണരിപ്പെണ്ണിന് ഒരിക്കലേ പേറുള്ളൂ
വാഴ
328. ഉണ്ണാത്തച്ചിക്ക് ഒരുമൂടന്കയറ്
വയ്ക്കോല് തുറ
329. ഉണ്ണാത്തമ്മയ്ക്ക് ഉടലെല്ലാം വയറ്
വൈക്കോല്‍ത്തുറു
330. ഉണ്ണാത്തമ്മയ്ക്ക് ഒരു മുട്ടന്‍വയറ്
വൈക്കോല്‍ത്തുറു
331. ഉണ്ണാത്തമ്മയ്ക്ക് ചട്ടിത്തൊപ്പി
വൈക്കോല്‍ത്തുറു
334. ഉണ്ടപ്പെട്ടിയില്‍ ചന്ദ്രക്കല്ല്
കാഞ്ഞിരക്കുരു
335. ഉണ്ടപ്പെട്ടിയില്‍ വട്ടക്കല്ല്
കാഞ്ഞിരക്കുരു
336. ഉണ്ടപ്പെണ്ണിനു പട്ടുചേല
ഉള്ളി
337. ഉണ്ടാകാന്‍ പാട്, ഉണ്ടാക്കിയാലൊടുങ്ങില്ല
കൊടുത്താലിരട്ടിക്കും
വിദ്യ
338. ഉണ്ടാക്കുന്നവനുപയോഗിപ്പീല
ഉപയോഗിപ്പോനറിയുന്നീല
ശവപ്പെട്ടി
339. ഉണ്ടോനുണ്ടോന് ഊരേല്ത്തോണ്ടി
ചുണ്ണാമ്പു കരണ്ടത്തില് നിന്നെടുക്കുക
340. ഉണ്ടോറുണ്ടോര് എര്ത്തേപ്പിടിച്ചു
ഊണുകഴിഞ്ഞ് കുടം കൊണ്ട് കൈ കഴുകുക
341. ഉദിച്ചുവരും സൂര്യനെ പിടിച്ചു രണ്ടിടി
ഇരുമ്പു പഴുപ്പിച്ചു തല്ലുക
342. ഉരിയരിവച്ചു കുറിയരിവെന്തു
ഉള്ളരി വാങ്ങി ഭഗവാനുണ്ട്
ചുണ്ണാമ്പ്
എന്നിട്ടും കിടക്കുന്നു ഒരു ചെമ്പുചോറ്
343. ഉരുട്ടാം പിരട്ടാം എടുക്കാന്‍ വയ്യ
കണ്ണ്
344. ഉരുണ്ടപ്പെട്ടിയില് പരന്ന ആമാട
കാഞ്ഞിരക്കുരു
345. ഉരുണ്ടുരുണ്ടുണ്ണായ്ക്കാന്
കുട്ടികളെ കരയിക്കാന്‍ മിടുമിടുക്കന്‍
കുരുമുളക്
346. ഉരുണ്ടുരുണ്ട് അങ്ങാടിയോളം
കുരുമുളക്
347. ഉരുണ്ടരുണ്ട് ഈയ്യക്കാട്ട്
കുരുമുളക്
348. ഉരുളന്‍ കാളയെ അറുക്കാന്‍ ചെന്നപ്പോള്‍
സൂചിക്കൊമ്പന്‍ കുത്തിക്കയറ്റി
നാരകം
349. ഉള്ളിലൊന്നൂല്ല്യാത്തോനെല്ലണ്ടൊരു നാനൂറ്
ഒറ്റല്
350. ഉള്ളില്‍ ചെന്നാല്‍ കൊള്ളക്കാരന്
മദ്യം , കള്ള്
351. ഉള്ളില്‍ ചെന്നാല്‍ പിച്ചും പേയും
മദ്യം
352. ഉള്ളു വെള്ളി,
പുറം പച്ചള്ളിപ്പാമ്പ്
മാനത്തോളം വാല്
മുള
353. ഉറക്കത്തിലും കണ്ണുതുറക്കുന്നവന്റെ
പേരുപറയാത്തവര്ക്ക് പന്തീരായിരം കടം
മത്സ്യം
354. ഉറങ്ങും കണ്ണടക്കില്ല
മത്സ്യം
355. ഊട്ടിനുമുമ്പൊരു പാട്ടുണ്ട്
പാട്ടുകഴിഞ്ഞൊരു നീട്ടുണ്ട്
നീട്ടിവലിച്ചിട്ടൂണ് കഴിഞ്ഞാല്‍
പാട്ടും പാടി പാട്ടിനുപോകും
കൊതുക്
356. ഊട്ടുപുരയില്‍ കുരുട്ടാന
പത്തായം
357. ഊതിയാലണയില്ല, മഴയത്തുമണയില്ല
എണ്ണകൂടാതീ വിളക്കുകത്തും
ബള്‍ബ്
358. ഊരിയവാള് ഉറയിലിടും കാലം
പൊന്നിട്ട പത്തായം പണയംതരാം
പാലുകറക്കുക
No comments:
Post a Comment