147. ആകാശത്ത് അമ്പും വില്ലും 
 മുരിങ്ങക്കായ്

148. ആകാശത്തൂടോടുന്ന തേരുതെളി
ക്കുന്നോ നിമ്മണ്ണില്‍ തന്നെ 

 പട്ടം പറപ്പിക്കുക

149. ആകാശത്തെത്തുന്ന തോട്ടി 

 കണ്ണ്

150. ആകാശത്തൊരു കൂട്ടിനുള്ളില്‍
മുപ്പത്തിരണ്ടു വെള്ളാന 

 പല്ല്

151. ആകാശത്തൊരു പഞ്ഞിക്കെട്ട് 

 മേഘം

152. ആകാശംമൂടുന്ന നിറം
ഭൂമി അളക്കുന്ന കോല്‍
ഗംഗയിലടിക്കുന്ന ചൂല് 

 കണ്ണ്, കാല്, മുടി

153. ആക്യേതും തൂക്ക്യേതും കടനിരങ്ങ്യേതും
കണ്ടത്തില്‍ കുത്ത്യേതും 

 ശര്‍ക്കര, വിളക്ക്, കലപ്പ, ഞാറ്

154. ആഞ്ഞിലിക്കാടു മൂത്താനെ കഴുക്കാലുകൊണ്ട് തോണി
മുളങ്കാടു മുത്താനോടിക്കുന്നു 

 തുഴയുക

155. ആണിക്കാലില്‍ വട്ടംതിരിയും
മൊട്ടത്തലയന്‍ കുട്ടപ്പന്‍ 

 ഏറുപമ്പരം

156. ആദ്യം ഞാന്‍ തുള്ള തുള്ള
പിന്നെ ഞാന്‍ വെളളിക്കോല് 

 ഇലക്ട്രിക് ട്യൂബ്

157. ആദ്യംകുന്തം, പിന്നെക്കുഴല്
പിന്നെയൊരുപായ 

 വാഴയില 

158. ആദ്യം പൊന്തിപൊന്തി
പിന്നെതൂങ്ങിതൂങ്ങി 

 വാഴക്കുല

159. ആടിയാടയഴകനെ പെറ്റു
അഴകനകത്തും ഞാന്‍ പുറത്തും 

 നല്ലും വൈകേകോലും

160. ആനകേറാമല, ആടുകേറാമല
ആയിരം കാന്താരി പ്പൂ

ത്തിറങ്ങി 
 നക്ഷത്രങ്ങള്‍
161. ആനക്കൊമ്പില്‍ നെടിയരി നിറയെ 

 തെങ്ങിന്‍പൂക്കുല 

162. ആനക്കൊമ്പില്‍ പൊടിയരി നിറയെ 

 വഴുതിനങ്ങ

163. ആനയ്ക്കു നില്പാന്‍ നിഴലുണ്ട്
ഉപ്പു പൊതിയാനിലയില്ല 

 പുളിമരം

164. ആനയ്ക്കു നിലയില്ല, പാപാപനും നിലയില്ല
അമ്പാടിക്കണ്ണനരയോളം വെള്ളം 

 തവള , താമര, ആമ്പല്‍

165. ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തില്‍
കുനിശ്ശേരി കുട്ട്യേള്‍ക്ക് കഴുത്തറ്റംവെള്ളം 

 ആമ്പല്‍പ്പൂവ്, തവള, താമര

167. ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തില്‍
മതികൊണ്ട രാജവു കുതികൊണ്ടോടി 

 തവള 

168. ആനയെക്കാണാന്‍ വെളിച്ചമുള്ള വിളക്കിന്
ആനക്കൊമ്പിന്റെ നീളമില്ല 

 ടോര്‍്ച്ചുലൈറ്റ്

169. ആനയെത്തളയ്ക്കാന്‍ മരമുണ്ട്
ആനയ്ക്കു നില്‍ക്കാന്‍ നിഴലുണ്ട്
ജീരകം പൊതിയാനിലയില്ല 

 പുളിമരം

170. ആനവെന്തു ആനക്കാലു വെന്തില്ല

 വീട്കത്തി ചുമര് ബാക്കിയാവുക

171. ആയിരം അകത്തൊരു വെള്ളിവടി 

 വാഴപ്പിണ്ടി

172. ആയിരം ആശാരി പണിത കൊട്ടാരത്തിന്
വാതിലില്ല നിറച്ചും തുള 

 തേനീച്ചക്കൂട്

173. ആയിരം കടലോടിവരുന്ന ചെങ്കുപ്പായ-
ക്കാരാ, നിന്റെ പേരെന്ത് 

 ചെമ്മീന്‍

174. ആയിരം കണ്ണന്‍ ആറ്റില്‍ച്ചാടി 

 വല

175. ആയിരം കണ്ണുള്ളവന്‍ ചന്തയ്ക്കുപോയി

 വല

176. ആയിരം കയ്യുള്ള ഞാന്‍വരുമ്പോള്‍
ആളുകളെല്ലാമെഴുന്നേറ്റോടും 

 സൂര്യന്

177. ആയിരം കാലുള്ളവന്‍ /ചെങ്കുപ്പായക്കാരന്‍
നെറ്റിക്ക ശൂലം ധരിച്ചവന്‍
ഇതിന്റെ പേരുപറയാത്തവര്‍ക്കായിരം കടം 

 ചെമ്മീന്‍

178. ആയിരം കിളിക്കൊരു കൊക്ക് 

 വാഴക്കുല

179. ആയിരം കിളിപറന്നുവന്നപ്പോള്‍
ആശാരിചെക്കന്‍ തടുത്തുനിര്‍ത്തി 

 അരിവാര്‍ക്കുക

180. ആയിരം കുഞ്ഞാശാരിമാരിരുന്നു
നെരണ്ടിപ്പണിത മണ്‍്പുര 

 ചിതല്‍പ്പുര

181. ആയിരം കുഞ്ഞുങ്ങള്‍ക്കൊരരഞ്ഞാണ്‍ 

 ചൂല്

182. ആയിരം കുറിയരി, അതിലൊരു നെടിയരി നക്ഷത്രങ്ങളുടെഇടയിലെ 

ചന്ദ്രക്കല 

183. ആയിരം കൊച്ചരിയിലൊരു നെടിയരി 

 നക്ഷത്രങ്ങള്‍ക്കിടയില്‍ ചന്ദ്രന്‍

184. ആയിരം ചാമുണ്ടിക്കൊരു കോഴി 
 വാഴയും കൂമ്പും

185. ആയിരം തച്ചന്മാര്‍ ചെത്തിയുണ്ടാക്കിയ
നഗരത്തിന്റെ പേരു പറഞ്ഞാല്‍
നാടുതരാം, നഗരിതരാം
നഗരച്ചെട്ടീടെ മോളെത്തരാം

 തേനീച്ചക്കൂട്

186. ആയിരം തിരിതിരിച്ചു, അതിലൊരു അമ്മക്കുട്ടി 

 വാഴപ്പിണ്ടി

187. ആയിരം തിരിയിട്ടകത്തിച്ച 
പൊന്‍്‌വിളക്ക്
അന്തിയായപ്പോള്‍ അണഞ്ഞുപോയി 
 സൂര്യന്‍

189. ആയിരം മതിലിനുള്ളിലൊരുണ്ണികൃഷ്ണന്‍ 

 വാഴപ്പിണ്ടി 

190. ആയിരം മീന്‍ കുളിച്ചിറങ്ങി
അരത്തച്ഛന്‍ തടുത്തുനിര്‍ത്തി 

 അരിവാര്‍ക്കുക

191. ആയിരം മൂത്താശ്ശാരിമാര്‍ ഞെരങ്ങിപ്പണിത മണ്‍പുര

 ചിതല്‍പ്പുറ്റ്

192. ആയിരം വള്ളി അരുമവള്ളി
അമ്മയക്കതിനോടെന്തിഷ്ടം

 തലമുടി

193. ആയിരം വള്ളി സമുദ്രംവള്ളി
ആറ്റിലിട്ടാലൊറ്റവള്ളി

 തലമുടി

194. ആയിരത്തിലുണ്ട് മൂന്നിലില്ല 

 ആന 

195. ആയിരമാളുകള്‍ ചെത്തിപ്പണിത ചിത്രക്കല്ലിന്റെ
പേരുപറയാത്തവര്‍ക്കായിരം കടം 

 തേനീച്ചക്കൂട്

197. ആരവനെന്നും കൂവരനെന്നും
ഭസ്മം തേച്ചു നടപ്പവനെന്നും 

 കുമ്പളങ്ങ

198. ആരാന്റെ പാടത്തെ സുന്ദരീടെ മുടിയെല്ലാം
പൊന്‍മണികൊണ്ടങ്ങലങ്കരിച്ചേ 

 നെല്ല്

199. ആരാലും അടിക്കാത്ത മുറ്റം 

 ആകാശം

200. ആരുപറഞ്ഞതു പള്ളയ്ക്കു കണ്ണാ 

 ഞണ്ട്

201. ആരുമെടുക്കാക്കനിയിത്
ആയിരം മുന്തിരി കായ്ച്ചുനില്പൂ
ആയിരം മുന്തിരി കായ്ച്ചതില്
ആനവലുപ്പത്തിലൊന്നൊരെണ്ണം 

 നക്ഷത്രങ്ങളും ചന്ദ്രനും

202. ആരും കാണാതെ വരും
ആരും കാണാതെ പോകും 

 കാറ്റ്

203. ആരും കേറാമരത്തിന്മേ
ലിത്തിരിയുള്ളോനോടിക്കേറും

 ഉറുമ്പ്

204. ആരും നൂളാനൂത്തയിലൂടെ
ആളൊരു ചിന്നന്‍ നൂണ്ടുകടക്കും 

 സൂചി

205. ആരും പോകാത്തിടത്തൊരടിയാന്‍ പോയി 

 താക്കോല്

206. ആരും പോകാത്തിടയില്‍ കൂടി
ഒരു വെള്ളപ്പട്ടാളം പോകും 

 സൂചിയില്‍് നൂല്‍ കോര്‍ക്കുക

207. ആരും പോകാത്ത കാട്ടില്‍
നൂറുകലം പൊടിഞ്ഞുപോയി 

 കൊറ്റിപക്ഷി കാഷ്ടിക്കുക

208. ആരും പോകാത്ത വഴിയിലൂടെ
ഒരു കൊല്ലച്ചെറുക്കന്‍ പോകും 

 കാറ്റ്, കൊടുവാള്‍

209 ആരോടും മല്ലടിക്കും വെള്ളത്തിനോടുമാത്രമില്ല 

 തീ

210. ആലത്രവയലൊരു വയല്‍
പൂവ്വാലന്‍ പക്ഷിയെന്നൊരുപക്ഷി
ആലത്രവയലിലെ വെള്ളം വറ്റുമ്പോള്‍
പൂവ്വാലന്‍ പക്ഷിക്കു മരണം 

നിലവിളക്ക്

212. ആലുമ്മലേ പോന്നോന് ആയിരം വേണ്ട
 അണ്ണാന്‍

213. ആല്ത്തറയ്ക്കലെ വെള്ളം വറ്റുമ്പോള്‍
പൂവാലന്‍ പക്ഷിക്കു മരണം 

 നിലവിളക്ക്

214. ആശാരീം മൂശാരീം തൊടാത്തമരം
വെള്ളത്തിലിട്ടാല്‍ ചീയാത്തമരം

 മുതല

215. ആശാരീം തൊട്ടില്ല മൂശാരീം തൊട്ടില്ല
പണിയെന്തിത്ര ചിപ്പാരം 

 പാവയ്ക്ക

216. ആഹാ ഊഹുമരം, അതില്‍
കാക്കയ്ക്കിരിക്കാന്‍ കൊമ്പില്ല 

 പുക

217. ആഹാ മരമൊരു വലിയമരം
അതില്‍ കാക്കയ്ക്കിരിക്കാന്‍ കൊമ്പില്ല 

 പുക 

218. ആളെക്കണ്ടാല്‍ തനിയേയോടും അരിവാ
ളേതിതുചൊല്ലാമോ 

 നായയുടെ വാല്‍

219. ആളെ കണ്ടാല്‍ നിലവിളിക്കും
കൈകാണിച്ചാലവിടെ നില്‍ക്കും 

 ബസ്സ് 

220. ആളൊരു കൂരന്‍, നിലവിളിപാരം 

 ശംഖ്

221. ആളൊരു കൂളന്‍, വിളിയൊരുകാതം 

 കതിന

222. ആള്‍്ക്കാര്‍ക്കൊക്കെ വിളമ്പിനിരത്തും
അല്പംപോലും തിന്നില്ല

 തവി

223. ആഴം കുഴികുഴിച്ചിട്ടു
അണ്ണിരണ്ടു മുട്ടയിട്ടു
അണ്ണാന്‍ നോക്കുമ്പം
തൊണ്ണുറുമുട്ട 

അടയ്ക്ക

224. ആറില്‍ നിന്നൊന്നെടുത്തു
ഒന്നു കൊണ്ടു മൂന്നാക്കി
മൂന്നില്‍ നിന്നു രണ്ടാക്കി
രണ്ടു കൊണ്ടു നൂറാക്കി 

കക്ക

225. ആറ്റിലുണ്ടൊരു വെള്ളിക്കിണ്ണം
പൊങ്ങിത്താണു കളിക്കുന്നു 

 ചന്ദ്രന്‍

226. ആറ്റിന്മേല്‍ പൊന്കിണ്ണം പാറിവന്നു 

 പൊന്മാന്‍

227. ആറ്റില്‍ കടകട അമ്പഴങ്ങ 

 തൈര് കടഞ്ഞ് വെണ്ണയെടുക്കുക 

228. ആറ്റില്‍് കൂടെയൊരു പൊന്‍കിണ്ണം ഒലിച്ചുപോകുന്നു 

 ചന്ദ്രബിംബം പുഴയില്‍ തെളിയുക

229. ആറ്റില്‍ തുടുതുടെ അമ്പഴങ്ങ 

 തോണി തുഴയുക

230. ആറ്റില്‍ മുങ്ങി ചെപ്പടുത്തു  
മുത്തുച്ചിപ്പിയില്‍നിന്ന്
ചെപ്പു തുറന്നു മുത്തെടുത്തു മുത്തെടുക്കുക

231. ആറ്റുനോറ്റൊരു മോനെപ്പെറ്റു
അവന്‍ അറയ്ക്കകത്തും, ഞാന്‍ പുരയ്ക്കു പുറത്തും 

 നെല്ലും വൈക്കോലും

No comments:

Post a Comment